‘അനിയത്തിപ്രാവ്‘ പുറത്തിറങ്ങുന്നത് 1997ല്‍. ഓര്‍മയുണ്ട് തിരൂര്‍ സെട്രല്‍ തിയേറ്ററില്‍ സിനിമയുടെ പോസ്റ്റിനു ഒപ്പം എഴുതി ഒട്ടിച്ചു വെച്ചിരുന്നു 55 -ആം ദിവസം. എന്നിട്ടും എന്തൊരു തിരക്കായിരുന്നു ആ സെക്കന്റ് ഷോയ്ക്ക് ! അങ്ങനെ ആ സിനിമ റിലീസ് ചെയ്തിടത്തോക്കെ നൂറു ദിവസം പിന്നിട്ടു. ചിലയിടത്തൊക്കെ പിന്നെയും നിറഞ്ഞോടി. പുതിയൊരു നായകന്‍റെ സിനിമ അങ്ങനെ സംഭവിക്കുന്നത് അത്യപൂര്‍വമാനല്ലോ മലയാളത്തില്‍. കുഞ്ചാക്കോ ബോബന്‍, തലപ്പോക്കമുള്ള നാല് നായകന്മാര്‍ ഭരിച്ചിരുന്ന തൊണ്ണൂറുകളില്‍ ഈ പുതിയമുഖം വേറിട്ട കാഴ്ചയായി. കുഞ്ചാക്കോ ബോബനും ശാലിനിയും നമുക്കാരൊക്കെയോ ആയി. നക്ഷത്ത്രത്താരാട്ടും, പ്രേം പൂജാരിയുമോന്നും പുതുമ തന്നില്ല. 1999 -ല്‍ ‘നിറം’ വരെ കാത്തിരിക്കേണ്ടി വന്നു അടുത്ത വലിയ വിജയത്തിന്. പിന്നെയും ചാക്കോച്ചനു ഒരേ ചോക്ലേറ്റ് ഇമേജ്. തെല്ല് വേറിട്ട് ‘കസ്തൂരിമാന്‍’.
അങ്ങനെ കുഞ്ചാക്കോ ബോബനെ നമ്മള്‍ മറന്നു. റിയല്‍ എസ്റ്റേറ്റ് ബുസിനെസ്സുമായോ മറ്റോ ജീവിക്കുന്നെന്നു കേട്ടു. ഏത് മേഖലയില്‍ ആയാലും ചെറിയ വിട്ടുനില്‍പ് ഗുണം ചെയ്യുമെന്ന തോന്നല്‍ ശരിവയ്കുന്ന തരത്തില്‍ ഒരു രണ്ടാം വരവ്, അതിവെടെയും സംഭവിച്ചു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലെ പാലുണ്ണിയുടെ മുഖം ചോക്ലേറ്റ് പരുവമുള്ളതായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രധാനമാണ് ഒരു അഭിനേതാവിനു. അതിലെ പാളിച്ചകളാണ് കഴിവുണ്ടായിട്ടും പലര്‍ക്കും കൂടുതല്‍ കാലം നിലനില്‍ക്കാനാകാതെ പോയത്. അതിലൊരു തിരുത്ത് വരുത്തി മമ്മി & മി, റേസ്, സീനിയെഴ്സ്, സകുടുംബം ശ്യാമള, ട്രാഫിക്, സെവന്‍സ്, ഡോക്ടര്‍ ലവ്– അങ്ങനെ പുതിയ മുഖങ്ങള്‍ ഈ നടന്‍ കണ്ടെത്തി. സിനിമ തന്നെ തന്‍റെ വഴിയെന്ന് ഈ രണ്ടാം വരവില്‍ ഊട്ടി ഉറപ്പിക്കാന്‍ കഴിയുന്നു ഈ റോളുകള്‍. അത് നിലനിര്‍ത്തുകയും ചെയ്താല്‍ ഈ രണ്ടാം തുടക്കം വലിയ ഉയരത്തില്‍ എത്തും.
മുരളീകൃഷ്ണന്‍
അങ്ങനെ കുഞ്ചാക്കോ ബോബനെ നമ്മള്‍ മറന്നു. റിയല്‍ എസ്റ്റേറ്റ് ബുസിനെസ്സുമായോ മറ്റോ ജീവിക്കുന്നെന്നു കേട്ടു. ഏത് മേഖലയില്‍ ആയാലും ചെറിയ വിട്ടുനില്‍പ് ഗുണം ചെയ്യുമെന്ന തോന്നല്‍ ശരിവയ്കുന്ന തരത്തില്‍ ഒരു രണ്ടാം വരവ്, അതിവെടെയും സംഭവിച്ചു. ‘