ഡോക്ടര്‍ ലവ് – കമിതാക്കള്‍ക്ക് ഒരു വൈദ്യസഹായം

doctor love-review-cinecook

ഒരര്‍ത്ഥത്തില്‍ പ്രണയം അല്ലെങ്കില്‍ പ്രേമം എന്നത് ഒരു രോഗാവസ്ഥ തന്നെ ആണ്. ഹൃദയം വരിഞ്ഞുമുരുകുന്ന വേദന ചിലപ്പോള്‍ അത് തന്നേക്കാം. അത്തരത്തില്‍ ഒരു രോഗാവസ്ഥയാണ് പ്രണയം എന്ന വികാരമെങ്കില്‍ അത് ചികിത്സിച്ചു ഭേദമാക്കാന്‍ ഒരു വൈദ്യന്‍ വേണ്ടേ? അങ്ങനെ ഒരു വൈദ്യന്‍റെ കഥ പറയുന്ന ചിത്രമാണ്‌ കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി കെ. ബിജു സംവിധാനം ചെയ്ത ഡോക്ടര്‍ ലവ്.

കേരളത്തിലെ പ്രേക്ഷകര്‍ ഇതിനു മുന്‍പും പ്രണയകഥകള്‍ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ ഈ ചിത്രം ഒരുപാട് പ്രണയങ്ങളുടെ കഥയാണ്. ഒരു കോളേDoctor Love-Cinecook-Reviewജ് കാമ്പുസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ബോറടിപ്പിക്കാതെ പറയാന്‍ സംവിധായകന് കഴിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം, കാരണം ഒരു ചെറിയ നിസ്സബ്ദത പോലും ക്ഷമിക്കാന്‍ കഴിയാത്തവരാണ് ഇന്നത്തെ പ്രേക്ഷകര്‍. പലരും പറയുന്നതുപോലെ വലിയ വ്യത്യസ്തതയൊന്നും ഈ ചിത്രത്തിനില്ല എങ്കിലും ഒരു നല്ല ശ്രമം എന്ന് നമുക്ക് വിശേഷിപ്പിക്കാം. സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് രസിക്കും വിധത്തില്‍ ഈ ചിത്രം ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞു.

നല്ല പ്രണയകഥകള്‍ എക്കാലത്തും മലയാളികള്‍ക്ക് പ്രിയപെട്ടവയാണ്. എടുത്തുപറയാന്‍ ധാരാളം ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. പ്രണയം എന്ന ബ്ലെസി ചിത്രം തിഎട്ടരില്‍ മികച്ച അഭിപ്രായങ്ങള്‍ സ്വരുക്കൂട്ടി കൊണ്ട് ഇപ്പോഴും ഓടുന്നു. പ്രണയ കഥകള്‍ എന്ന് വേര്‍തിരിക്കുന്നതിനെക്കാള്‍ എല്ലാ കഥയിലും പ്രണയം ഉണ്ട് എന്ന് പറയുന്നതാവഉം കൂടുതല്‍ ശെരി. അതെങ്ങനെ വ്യത്യസ്തമായി പറയുന്നു എന്നതിലാണ് കാര്യം. ആട്ടവും, പാട്ടും, കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, നായകനും വില്ലനും, അവര്‍ക്കിടയിലെ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രത്തിലും നമുക്ക് കാണാം. പക്ഷെ അവരൊന്നും നമ്മളെ സ്ഥിരം ചെയ്തികള്‍ കൊണ്ടോ സംഭാഷണങ്ങള്‍ പറഞ്ഞോ വെറുപ്പിക്കുന്നില്ല. എല്ലാത്തിലും ഒരു പുതുമ കാണാന്‍ കഴിയും.

പ്രണയിക്കാനും പ്രണയിക്കപ്പെടാനും കോളേജ് കുട്ടികള്‍ക്ക് വഴികള്‍ പറഞ്ഞു കൊടുക്കുന്ന വിനയചന്ദ്രന്‍ എന്ന കാന്റീന്‍ ജീവനക്കാരനെ ചാക്കോച്ചന്‍ മികച്ചതാക്കി. താരതമ്യേന പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കൈവിട്ടു പോകാമായിരുന്ന പല സന്ദര്‍ഭങ്ങളും അവര്‍ മികവുറ്റതാക്കി.

ചേരുവകകള്‍ വ്യതസ്തമാനെങ്കിലും ഡോക്ടര്‍ ലവ് ഒരു സ്ഥിരം മലയാള സിനിമയ്ക്കു വേണ്ടിയുള്ള കഥ തന്നെയാണ്. അപ്രായോഗികവും അവിശ്വസനിയവുമായ സംഭവങ്ങള്‍ ചേര്‍ത്ത് വെച്ചൊരു ക്യാമ്പസ്‌ ആണ് സംവിധായകന്‍ സൃഷ്ട്ടിചിരിക്കുന്നത്. എങ്കിലും കഥപാത്രങ്ങളുടെ പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും വേറിട്ടൊരു സമീപനമാണ് എടുത്തിരിക്കുന്നത്. പ്രണയം എന്നത് ഒരുവന്റെ ഉള്ളില്‍ സ്വയമേ തളിരിടെണ്ട ഒരു വികാരമാണ്. എന്നാല്‍ അതിനെ മറ്റൊരാളുടെ പ്രേരണയിലും നിര്ഭന്ന്തതാളും ഉണരുന്ന ചില ചെഷ്ട്ടകളായി മാറ്റിയ സംവിധായകന് ആ വികാരത്തിന്റെ പരിപൂര്‍ണ തലത്തിലുള്ള അര്‍ഥം പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്നത് സംശയമാണ്.

ഒരു പുതുമയുള്ള ചിത്രമായത് കൊണ്ട് തന്നെ പാട്ടുകള്‍ക്കും ഒരു തെളിമയുണ്ട്. ഒരു പരുഡി വരെ കഥാസന്ദര്‍ഭത്തിനു യോജിച്ച രീതിയില്‍ പാട്ടുകള്‍ ഒരുക്കാന്‍ വിനു തോമസ്‌ എന്ന പുതിയ സംഗീത സംവിധായകന് കഴിഞ്ഞു. വയലാര്‍ ശരത്ച്ചന്ദ്രവര്‍മയുടെ വരികളും നന്നായി. ഭാവനയ്ക്കും അനന്യയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും അവര്‍ അവരുടെ ഭാഗം നന്നായി ചെയ്തു. നെടുമുടി വേണു, ഇന്നസെന്റ്, ബിന്ദു പണിക്കര്‍ എന്നീ മുതിര്‍ന്ന താരങ്ങള്‍ അവരുടെ സാന്നിധ്യം കൊണ്ട് ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി. സലിം കുമാറിന്റെ ആവശ്യം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നോ എന്നത് ഒരു ചോത്യമായി അവശേഷിക്കുന്നു. ചില ചിത്രങ്ങളെ കുറിച്ച് പറയും പോലെ “നിങ്ങള്‍ പ്രണയിക്കുന്നില്ലെങ്കില്‍, പ്രണയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രണയിച്ചിട്ടുണ്ട് എങ്കില്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം” എന്നൊന്നും ഈ ചിത്രത്തെക്കുറിച്ച് പറയുന്നില്ല. കുറച്ചു നേരം നിങ്ങള്ക്ക് ആസ്വദിക്കാം. അത്രമാത്രം.

                                                                                                                                                   ശംഭു

 

Author: Cine Cook

1 thought on “ഡോക്ടര്‍ ലവ് – കമിതാക്കള്‍ക്ക് ഒരു വൈദ്യസഹായം

Leave a Reply

Your email address will not be published.